ഭോപ്പാല്‍: മധ്യപ്രദേശില്‍ മുടിവെട്ടാനായി സലൂണിലെത്തിയ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ബാര്‍ബര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.ബാര്‍ബര്‍ഷോപ്പിലെത്തിയ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷോപ്പ് പൂട്ടുകയും, ഗ്രാമം അടയ്ക്കുകയും ചെയ്തു.ഗ്രാമവാസികളെ മുഴുവന്‍ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.
12 പേരാണ് സമീപദിവസം ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇന്‍ഡോറില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരാള്‍ അടുത്തിടെ സലൂണിലെത്തി മുടിവെട്ടിയിരുന്നു. ഏപ്രില്‍ 5 ന് ആണ് ഇയാള്‍ സലൂണ്‍ സന്ദര്‍ശിച്ചത്. പിന്നീട് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇതേ ദിവസം സലൂണിലെത്തിയ 12 പേരുടെ സാമ്പിളുകള്‍ അധികൃതര്‍ പരശോധനയ്ക്ക് അയച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊറോണ ബാധിച്ച് മരിച്ചു: മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വൈറസ് ബാധ
ഇവരില്‍ ബര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള ആറു പേരുടെ ഫലം പോസിറ്റീവായി. ബാര്‍ബര്‍ ഈ ആറു പേരുടെ മുടി മുറിക്കുമ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ബാര്‍ബര്‍ക്ക് കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഖര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് കൊറോണ മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments