ഫുജൈറ : ഭര്‍ത്താവ് ഭാര്യയുടെ സെല്‍ഫോണ്‍ എറിഞ്ഞു തകര്‍ത്തതിന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. അറബ് വംശജനായ യുവാവിനെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ തുടങ്ങിയ വാക്കുതര്‍ക്കം ഒടുവില്‍ സെല്‍ഫോണ്‍ എറിഞ്ഞ് തകര്‍ക്കുന്നതിലേയ്ക്ക് എത്തുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു.
Read Also : സ്ത്രീകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, അറബ് വംശജന്‍ അബുദാബി പോലീസ് പിടിയില്‍
കോടതിയിലെത്തിച്ച യുവാവിനോട് എന്തിനാണ് ഭാര്യയുടെ സെല്‍ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചത് എന്ന ചോദ്യത്തിന് യുവാവിന് തക്കതായ മറുപടിയുമുണ്ടായിരുന്നു. തങ്ങളുടെ സ്‌പെഷ്യലായ ഒരു ആഘോഷവേളയില്‍ താന്‍ അവള്‍ക്ക് സമ്മാനിച്ചതാണ് ആ ഫോണ്‍. അയാള്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലുകളും ഹാജരാക്കി. മാത്രമല്ല താനിപ്പഴും ഫോണ്‍ വാങ്ങിയതിന്റെ ഇന്‍സ്റ്റാള്‍മെന്റ് അടച്ചു തീര്‍ത്തിട്ടില്ലെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു.
നിസാര കാര്യത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് ഫോണ്‍ എറിഞ്ഞ് തകര്‍ക്കലില്‍ കലാശിച്ചത്. എന്നിരുന്നാലും താന്‍ തന്റെ ഭാര്യയെ അടിയ്ക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. തനിയ്‌ക്കെതിരെ കേസ് നല്‍കിയ യുവതി നിലവില്‍ തന്റെ ഭാര്യയാണ്. പിന്നെന്തിനാണ് തന്നെ ഈ കോടതി മുറിയില്‍ എത്തിച്ചതെന്നും യുവാവ് കോടതിയോട് ചോദിച്ചു. അതേസമയം, കോടതി യുവതിയോട് കേസ് രമ്യമായി പരിഹരിയ്ക്കാന്‍ ആവശ്യപ്പെട്ടു. കേസിന്റെ വാദം അടുത്ത ആഴ്ചയിലേയ്ക്ക് മാറ്റി
Post Your Comments