ഫുജൈറ: കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ. ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച ഫുജൈറയിലെ 15 ബ്യൂട്ടി സലൂണുകൾക്കാണ് പിഴ ചുമത്തിയത്. ദിബ്ബ മുനിസിപ്പാലിറ്റിയടേതാണ് നടപടി. ഇവിടങ്ങളിൽ നിന്ന് കാലഹരണപ്പെട്ട 10 കിലോയിലധികം വരുന്ന സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഉപകരണങ്ങൾ അണുവിമുക്തമാക്കാതിരിക്കുക, ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ പുതുക്കാതിരിക്കുക എന്നിവയാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയ മറ്റ് നിയമലംഘനങ്ങൾ. കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് സലൂൺ ഉടമകളിൽ നിന്ന് എഴുതി ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ആരോഗ്യ, സുരക്ഷ ഉറപ്പാക്കാൻ മിന്നൽ പരിശോധന തുടരുമെന്ന് ദിബ്ബ ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ഹസൻ അൽ യമാഹി വ്യക്തമാക്കി.
Post Your Comments