KottayamNattuvarthaLatest NewsKeralaNews

വീ​​ട്ട​​മ്മ​​യു​​ടെ പ​​ണ​​വും ആ​​ധാ​​ര​​വും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ചു : ഒരാൾ അറസ്റ്റിൽ

പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി ഭാ​​ഗ​​ത്ത് വ​​ട​​ക്കേ​​പ്പു​​റം ജി​​മ്മി ദേ​​വ​​സ്യ(59) യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ച​​ങ്ങ​​നാ​​ശേ​​രി: വീ​​ട്ട​​മ്മ​​യു​​ടെ പ​​ണം അ​​പ​​ഹ​​രി​​ച്ച കേ​​സി​​ല്‍ ഒരാൾ അറസ്റ്റിൽ. പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി ഭാ​​ഗ​​ത്ത് വ​​ട​​ക്കേ​​പ്പു​​റം ജി​​മ്മി ദേ​​വ​​സ്യ(59) യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തു​​ള്ള വീ​​ട്ട​​മ്മ​​യു​​ടെ ര​​ണ്ടു​​ല​​ക്ഷം രൂ​​പ അ​​ട​​ങ്ങി​​യ ബാ​​ഗ് തട്ടിയെടുക്കുകയായിരുന്നു. സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ഇ​​വ​​ര്‍ കാ​​റി​​ല്‍ ഒ​​രു​​മി​​ച്ചു വ​​രു​​ന്ന സ​​മ​​യം വീ​​ട്ട​​മ്മ​​യു​​ടെ വീ​​ടി​​ന്‍റെ ഗേ​​റ്റി​​ന് സ​​മീ​​പം എ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​വ​​രെ ആ​​ക്ര​​മി​​ച്ച് പി​​ന്‍​സീ​​റ്റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന പ​​ണം അ​​ട​​ങ്ങി​​യ ബാ​​ഗു​​മാ​​യി കാ​​റി​​ല്‍നി​​ന്ന് ഇ​​റ​​ങ്ങി ഓ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

Read Also : പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി യൂണിപാട്സ് ഇന്ത്യ

ബാ​​ഗി​​നു​​ള്ളി​​ല്‍ പ​​ണ​​വും വീ​​ട്ട​​മ്മ​​യു​​ടെ വീ​​ടി​​ന്‍റെ ആ​​ധാ​​ര​​വും ഉ​​ണ്ടാ​​യി​​രു​​ന്നു. വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന്, തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന ജി​​മ്മി​​യെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ നി​​ന്ന് പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ സം​​ഘം ആ​​ധാ​​രം വീ​​ടി​​ന്‍റെ സ​​മീ​​പ​​ത്തു ​നി​​ന്ന് ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

എ​​സ്എ​​ച്ച്ഒ ഇ. ​​അ​​ജീ​​ബ്, എ​​സ്‌​​ഐ​​മാ​​രാ​​യ ബോ​​ബി വ​​ര്‍​ഗീ​​സ്, ഷാ​​ജി, എ​​എ​​സ്‌​​ഐ സാ​​ബു, സി​​പി​​ഒ​​മാ​​രാ​​യ അ​​നീ​​ഷ് ജോ​​ണ്‍, സ​​ത്താ​​ര്‍ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കിയ ഇ​​യാ​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button