ദുബായ് : ദുബായില്‍ നിന്ന് റോമിലേയ്ക്ക് പോകാന്‍ നിന്ന യുവാവിന്റെ പാസ്‌പോര്‍ട്ട് വ്യാജമെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ എയര്‍പോര്‍ട്ട് അധികൃതര്‍ ദുബായ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 25 വയസുകാരനായ അറബ് പൗരന് ദുബായ് ക്രിമിനല്‍ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷയും 1,50, 000 ദിര്‍ഹം പിഴയും വിധിച്ചു. ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
യുവാവിന്റെ കൈവശം ഉണ്ടായിരുന്നത് വ്യാജ ഫ്രഞ്ച് പാസ്‌പോര്‍ട്ടായിരുന്നു. ദുബായില്‍ നിന്ന് ഇറ്റലിയിലേയ്ക്കാണ് യുവാവ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
Post Your Comments