ന്യൂഡല്‍ഹി: പ്രമുഖ നേതാവ് ബിജെപി വിടുന്നതായി സൂചന. മുന്‍ രാജ്യസഭാംഗം എംപി ചന്ദന്‍ മിത്രയാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ എത്തുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയാണ് ഇതിന് കാരണം എന്നാണ് വിവരം. അദ്ദേഹം രാജി സമര്‍പ്പിച്ചുവെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
READ MORE AT: ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു: കെജ്രിവാള്
ദ പയനീര്‍ ദിനപത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര. 2003ലും 2010ലും മധ്യപ്രദേശില്‍ നിന്നുമാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍കെ അദ്വാനിയുമായി നല്ല അടുപ്പത്തിലാണ് അദ്ദേഹം എന്നാണ് വിവരം.
Post Your Comments