ന്യൂഡല്‍ഹി : 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന് എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തില്‍. 2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാര്‍ട്ടികളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു നടപ്പാക്കിയത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രശാന്ത് ‘ഘര്‍ വാപസി’ നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന സൂചനകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി നേതൃത്വവുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.
read also : രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളുന്നു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് ബിജെപിയില്‍
യുവജനതയുടെ പിന്തുണ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നല്കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. 2014 ലേതുപോലെ യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വീട്ടിലെത്തിയാണ് പ്രശാന്ത് പലപ്പോഴും കണ്ടിരുന്നത്. പലപ്പോഴും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാനല്ലെങ്കില്‍ ഇത്തരമൊരു നീക്കം എന്തിനെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചോദിക്കുന്നു. ‘എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍, അത് അനുസരിക്കും. ആരും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ ധിക്കരിക്കില്ല’ – പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതാണ് കാരണമെന്നാണ് നിഗമനം. ഐ-പിഎസി എന്ന പേരിലുള്ള പ്രസ്ഥാനവുമായാണ് പ്രശാന്ത് ഇപ്പോള്‍ ബിജെപിക്കായി തന്ത്രങ്ങളൊരുക്കുന്നത്. നിലവില്‍ ഇതിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു തുടങ്ങി.
Post Your Comments