ഗാന്ധിനഗര്‍: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കനത്ത പ്രഹരം നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രബല രാഷ്ട്രീയ നേതാവിന്റെ മകനുമായ മഹേന്ദ്ര സിംഗ് വഗ്ഹീല് പാര്‍ട്ടി വിട്ടു. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. ഗുജറാത്ത് ബിജെപി ചീഫ് ജിതുഭായ് വഗാനിയാണ് ഇക്കാര്യം അറിയിച്ചത്.
READ ALSO: പ്രശസ്ത ഗായിക ബിജെപിയില്‍ ചേര്‍ന്നു
കര്‍ണവതി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന യൂത്ത് പാര്‍ലെമെന്റിലാണ് ജിതുഭായ് ഇക്കാര്യം പറഞ്ഞത്. ഇന്ന് വൈകുന്നേരം അമിത് ഷാ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കും. അമിത് ഷാ സംസ്ഥാനത്തെത്തി 48 മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ വാര്‍ത്ത എത്തിയത്.
മഹേന്ദ്ര സിംഗ് വഗ്ഹീല് പാര്‍ട്ടി വിടുന്നതോട് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാര്യ അവതാളത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രയും സ്വാധീനവും പ്രവര്‍ത്തന പരിചയവും ഉള്ള ഒരാള്‍ ബിജെപിയിലേക്ക് പോയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പാടിലാഴ്ത്തിയിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം.
Post Your Comments