തിരുവനന്തപുരം : കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടര്‍. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയത്
നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തല്‍.
read also : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ
നീനുവിനെ ചികിത്സയ്ക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നെന്നും എന്നാല്‍ കുട്ടിക്ക് യാതൊരുവിധ പ്രശ്‌നവും ഉള്ളതായി തോന്നിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന് നീനു പറഞ്ഞിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
Post Your Comments