International

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ

വാഷിങ്ടണ്‍: പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിൽ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനിക്ക് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം കമ്പനി മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.

Read Also: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കമ്പനിക്ക് 700 കോടി പിഴ

ഇത്തരത്തിൽ ഒരു വിധി വന്നതോടെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേർത്തു. അതേസമയം തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആന്‍ഡ് ജോൺസൺ നിഷേധിച്ചു. ആസ്ബറ്റോസ് കാൻസറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button