Latest NewsNewsIndia

സുശാന്ത് സിംഗ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം: ഉത്തരം കിട്ടാതെ മരണത്തിലെ ദുരൂഹതകൾ

പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല

മുംബൈ: 2020 ജൂണ്‍ 14-ന് മുംബൈയിലെ വസതിയിലാണ് സുശാന്ത്‌ സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്രത്തോളം ജീവിത സാഹചര്യങ്ങളും സിനിമകളുമുള്ള അയാൾ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യങ്ങൾ അന്നുമുതൽക്കെ ശക്തമായി നിലനിന്നിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും ഇന്നും ആ ചോദ്യത്തിന് മാത്രം ആരാധകര്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. വിഷാദരോഗത്തിന്റെയും ആന്റി ഡിപ്രഷൻ മരുന്നുകളുടെയും ഇരയായിരുന്നു സുശാന്ത് എന്നാണ് തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

Also Read:ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം

നടി റിയ ചക്രവര്‍ത്തിയടക്കമുള്ള ബോളിവുഡിലെ നിരവധി പ്രമുഖര്‍
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ടായിരുന്നു . പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

ടെലിവിഷനിലൂടെയായിരുന്നു സുശാന്ത് താരമാകുന്നത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്ന താരം പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ യിലൂടെ ഒരുപാട് ആരാധകരുള്ള ഒരു ഹീറോയായി സുശാന്ത് വാഴ്ത്തപ്പെടുകയായിരുന്നു.

സുശാന്തിന്റെ മരണം ഇപ്പോഴും ബോളിവുഡ് സിനിമയുടെ ഒരു വലിയ നഷ്ടമായിത്തന്നെ തുടരുകയാണ്. ഭാവിയിൽ അഭിനയത്തിന്റെ അനേകം സാധ്യതകൾ ഉള്ള ഒരു നടൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യമാണ് ഇപ്പോഴും അവശേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button