കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ കീഴടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളുടെ അഭിഭാഷകന്‍. കേസില്‍ ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഫാദര്‍ ജോബ് മാത്യുവാണ് കൊല്ലം ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്.
Also Read : മാവേലിക്കരയിലും വൈദീക പീഡനം: പള്ളിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച വൈദികന്‍ ബിനു ജോര്‍ജ്ജിനെതിരെ കേസ്
ജോബാണ് കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഈ വിവരം മറ്റ് വൈദികരെ അറിയിക്കുകയായിരുന്നു. കേസില്‍ നാലു വൈദികര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അവരുടെ അറസ്റ്റ് നടന്നിട്ടില്ലായിരുന്നു. കേസില്‍ പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരുടെ ഹര്‍ജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പിന്നീടു പറയും.
Post Your Comments