Latest NewsIndia

കുമ്പസാര പീഡനം : വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: കുമ്പസാര പീഡനത്തിലെ വൈദികര്‍ക്ക് സുപ്രീകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തോഡോക്‌സ് വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. കീഴ്ക്കോടതിയില്‍ കീഴടങ്ങാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.

Read also : കുമ്പസാര പീഡനം : യുവതി പറയുന്ന ആ തിയതി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല : പീഡനക്കഥ കെട്ടിച്ചമച്ചത് : യുവതിയെ അടച്ചാക്ഷേപിച്ച് വൈദികന്‍

സുപ്രിം കോടതി നിര്‍ദേശിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ സുപ്രിം കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി കോടതിയെ അറിയിച്ചു.കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി യുവതി സുപ്രീം കോടതിയെ അറിയിച്ചു. ഈ വാദം കൂടി കണക്കിലെടുത്തതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button