മുന്‍കൂര്‍ജാമ്യം തള്ളിയതിനെ തുടര്‍ന്ന് കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് കീഴടങ്ങുക. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കീഴടങ്ങല്‍ .കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കേണ്ട കേസല്ല ഇതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേ സമയം അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചത്തെ സമയമാണ് കീഴടങ്ങാന്‍ സുപ്രീം കോടതി നല്‍കിയിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 13 ന് കീഴടങ്ങാമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. അതേസമയം, കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Post Your Comments