KeralaLatest NewsNews

എല്ലാവര്‍ക്കും അധികാരം വേണം, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ക്രൈസ്തവ സഭാ വൈദികരും

പത്തനംതിട്ട: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ക്രൈസ്തവ സഭാ വൈദികരും. റാന്നിയില്‍ സിപിഎം പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്ത് നിന്ന് വരുന്നവരുടെ ലക്ഷ്യം പദവി മാത്രമാണ്. ഓര്‍ത്തഡോക്‌സ് സഭ മത്സരത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ല. മുന്‍പും സഭയിലെ വൈദികര്‍ മത്സരിച്ചിട്ടുണ്ട്.

Read Also : ലൈംഗിക പീഡന കേസില്‍ ആരോപണവിധേയനായ പി.കെ.ശശി മത്സരത്തിന് ? ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കും

വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു. ഇക്കാര്യം നിരവധി പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന് മാത്രം ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button