മാവേലിക്കര: മാവേലിക്കരയില്‍ പള്ളിയിലേക്ക് വിളിച്ച് വരുത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഓര്‍ത്തഡോക്സ് വൈദികനെ തിരെ കേസെടുത്തു. കായംകുളം പോലിസ് ആണ് ഓർത്തഡോക്സ് വൈദീകനായ ബിനു ജോർജിനെതിരെ കേസെടുത്തത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. കൂടാതെ യുവതി കായംകുളം മജിസ്ട്രേട്ട് മുന്‍പാകെ മൊഴിയും നൽകി.
2014ല്‍ നടന്ന സംഭവത്തില്‍ യുവതി അന്നത്തെ മാവേലിക്കര ഭദ്രാസനാധിപന്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം പുറത്തറിഞ്ഞതോടെ ആദ്യം ഒത്തുതീര്‍പ്പിനെത്തിയ ഫാദര്‍ ബിനു ജോര്‍ജ് പിന്നീട് അപവാദ പ്രചരണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ബിനു ജോര്‍ജ്.
Post Your Comments