കൊച്ചി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. എന്നാല്‍ വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
Also Read : കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?
അന്വേഷണ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ പരാതി ബാഹ്യ ഇടപെടലാണെന്ന് വൈദികര്‍ കോടതിയില്‍ വാദിച്ചിരുന്നു. സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വൈദികര്‍ അറിയിച്ചിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ തന്നെ ഇനി മൂന്നു വൈദികരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ഓര്‍ത്തഡോക്സ് വൈദികര്‍ ബലാത്സംഗം ചെയ്തെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. രഹസ്യമൊഴിയിലും ബലാത്സംഗം സ്ഥിരീകരിച്ചു. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലാണ് സ്ഥിരീകരണം. പൊലീസിന് കൊടുത്ത മൊഴി തന്നെ യുവതി ആവര്‍ത്തിച്ചത്. കുമ്പസാര രഹസ്യം ചോര്‍ത്തിയത് 10 വര്‍ഷം മുമ്പാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ യുവതി ഓര്‍ത്തോഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനല്‍കിയിരുന്നു.
Post Your Comments