പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ നാലു വൈദികര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അവരുടെ അറസ്റ്റ് നടന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടകളനുസരിച്ച് ജില്ലയിലെ ഭരണകക്ഷി എംഎല്‍എയുടെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നത് എന്നാണ്. സഭയുടെ രാഷ്ട്രീയ സ്വാധീനമാണെന്നും ആക്ഷേപമുയരുന്നുണ്ട്.
കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തില്‍ ഫാ. എബ്രഹാം വര്‍ഗീസ്, കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ജനക്പുരി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ്രൈകംബ്രാഞ്ച് കേസെടുത്തത്.
Also Read: കുമ്പസാര പീഡനം; വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം
വൈദികര്‍ക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് സഭാ നേതൃത്വത്തിന്റേത്. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
അതേസമയം ഓര്‍ത്തഡോക്‌സ് വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. രഹസ്യമൊഴിയിലും ബലാത്സംഗം സ്ഥിരീകരിച്ചു. മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലാണ് സ്ഥിരീകരണം. പൊലീസിന് കൊടുത്ത മൊഴി തന്നെ യുവതി ആവര്‍ത്തിച്ചത്. കുമ്പസാര രഹസ്യം ചോര്‍ത്തിയത് 10 വര്‍ഷം മുമ്പാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ യുവതി ഓര്‍ത്തോഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനല്‍കിയിരുന്നു.
അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു.
Post Your Comments