ബെയ്ജിംങ്ങ്: ചൈനയിലെ പ്രമുഖ ഇ കൊമേഴേസ് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനള്ള അവസരമാണ് ചൈനീസ് ഇ കൊമേഴ്സ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പ് ഡാറ്റ പ്രൈവൈഡര്‍ ഈപ്പ് ആനിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന പത്ത് ക്രോസ് ബോര്‍ഡര്‍ ഇ കൊമേഴ്സ് ചൈനീസ് ആപ്ലീക്കേഷനില്‍ അഞ്ചെണ്ണം ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഇന്ത്യന്‍ വിപണിയിലും മിഡില്‍ ഈസ്റ്റീലുമാണെന്ന് ആപ്പ് ആനി റിപ്പോര്‍ട്ട് വ്യക്തമാക്കി.
Read Also : ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്
ക്ലബ് ഫാക്ടറി, ഷെയ്ന്,റോംവെ, ജോളിചിക് എന്നിവയാണ് ഇന്ത്യന്‍, മിഡില്‍ ഈസ്റ്റ് വിപണികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കുന്ന ചൈനീസ് ഇ കൊമേഴ്സ് കമ്പനികള്‍. ഉയര്‍ന്ന ജനസംഖ്യയും സാമ്പത്തിക വളര്‍ച്ച ശേഷിയുമാണ് ഇന്ത്യന്‍ വിപണിയുടെ മുഖ്യആകര്ഷണമെന്നും, വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുന്നതിന് നിരവധി ഇ കൊമേഴ്സ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments