മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് അനധികൃതമായാണെന്ന് ആരോപിച്ച് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് സൈറസ് മിസ്ട്രി നല്‍കിയ ഹർജി കോടതി തള്ളി. എക്സിക്യൂട്ടീവ് ചെയര്‍മാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിനുണ്ടെന്നും മിസ്ട്രിയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിനും അംഗങ്ങള്‍ക്കും നഷ്ടമായതിനാലാണ് നീക്കം ചെയ്തതെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.
Read also:കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്‌ത 21കാരിയുടെ മൃതദേഹം കണ്ടെത്തി
2016 ഒക്ടോബര്‍ 24 നാണ് മിസ്ട്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളിൽ നിന്നും മിസ്ട്രിയെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments