മോസ്കോ: ക്രൊയേഷ്യയ്ക്കെതിരെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ റഷ്യയുടെ സീനിയർ താരം ഇഗ്നാഷേവിച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 38കാരനായ ഇഗ്നാഷേവിച് ലോകകപ്പായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
റഷ്യയുടെ ക്വാര്‍ട്ടര്‍ വരെയുള്ള യാത്രയില്‍ നിർണായക പങ്കുവഹിച്ച താരമായിരുന്നു ഇഗ്നാഷേവിച്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഇഗ്നാഷേവിച് കളിച്ചിരുന്നു. ക്രൊയേഷ്യക്ക് എതിരെ ഷൂട്ട്ഔട്ടിൽ ഒരു പെനാള്‍ട്ടിയും താരം ലക്ഷ്യത്തില്‍ എത്തിച്ചു. ഈ ലോകകപ്പില്‍ സ്പെയിനിനെതിരെ സെല്‍ഫ് ഗോള്‍ അടിച്ചതോടെ ലോകകപ്പ് ചരിത്രത്തിലെ സെല്‍ഫ് ഗോള്‍ അടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഇഗ്നാഷേവിച് മാറിയിരുന്നു.127 മത്സരങ്ങളില്‍ റഷ്യക്കായി കളിച്ച താരം 9 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്.
also read : എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് വിജയിച്ച് ലിവർപൂൾ
Post Your Comments