Latest NewsFootballSports

കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ

മോസ്കോ : തീപാറുന്ന കലാശ പോരാട്ടത്തില്‍ ലോക കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. 2018 റഷ്യന്‍ ലോകകപ്പില്‍ 2നെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പോരാട്ടം ക്രൊയേഷ്യ കാഴ്ച്ച വെച്ചെങ്കിലും ഫ്രഞ്ച് തെരോട്ടമായിരുന്നു കളിക്കളത്തില്‍ നിറഞ്ഞു നിന്നത്. 1998നു ശേഷമാണ് ഫ്രാന്‍സ് ലോകകിരീടം സ്വന്തമാക്കുന്നത്.

ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോ മാന്‍സുക്കീച്ചിന്റെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം മുന്നിലെത്തി. ശേഷം 38ആം മിനിറ്റിൽ ആന്റോയിൻ ഗ്രീസ് മാൻ ,59ആം മിനിറ്റില്‍ പോള്‍ പോഗ്ബ,65ആം മിനിറ്റില്‍ എംബാപ്പെ എന്നിവര്‍ നേടിയ ഗോളിലൂടെയാണ് ഫ്രാന്‍സ് കിരീടത്തിനരികില്‍ എത്തിയത്. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാം താരമെന്ന റെക്കോര്‍ഡ്‌ ഇതോടൊപ്പം എംബാപ്പെ സ്വന്തമാക്കി.

ആവേശ പോരാട്ടം കാഴ്ച് വെച്ച് 28ആം മിനിറ്റിൽ ഇവാൻ, 69ആം മിനിറ്റിൽ മാറിയോ എന്നിവര്‍ ക്രൊയേഷ്യക്കായി ഗോള്‍ നേടി. കപ്പ്‌ നേടനായില്ലെങ്കിലും തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് ഈ ലോകകപ്പില്‍ നിന്നും ക്രൊയേഷ്യ പടിയിറങ്ങുന്നത്. വമ്പന്‍ ടീമുകളെയെല്ലാം പിന്തള്ളിയാണ് ക്രൊയേഷ്യ ഫൈനലില്‍ എത്തിയത്. റഷ്യന്‍ ലോകകപ്പിന് തിരശ്ശീല വീണതോടെ, 2022 ലോകകപ്പിനായിരിക്കും ഇനി ആരാധകരുടെ കാത്തിരിപ്പ്.

WORLD CHAMPION

FRANCE VICTORY

 

 

MBAPPE

shortlink

Related Articles

Post Your Comments

Related Articles


Back to top button