Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsSports

യുവാവിന്റെ ലോക കപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബര്‍ ലോകം

റിയാദ്: ഈ ലോകകപ്പില്‍ അല്ല പ്രവചനങ്ങളും കേട്ടെങ്കിലും ഈ മലയാളി യുവാവിന്റെ പ്രവചനത്തിൽ അന്തം വിട്ടിരിക്കുകയാണ് സൈബർ ലോകം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ ആണ് സെമി ഫൈനല്‍ ലൈനപ്പും ഫൈനല്‍ ലൈനപ്പുമെല്ലാം കൃത്യമായി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26നാണ് ഷിഹാബ് ഫെയ്‌സ്ബുക്കിലൂടെ ഈ പ്രവചനം നടത്തിയത്.

വെറുതെ പ്രവചനം മാത്രമല്ല ഷിഹാബ് നടത്തുന്നത്. കൃത്യമായി കളി വിലയിരുത്തിയ ശേഷമാണ് സെമി, ഫൈനല്‍ ലൈനപ്പുകള്‍ ഷിഹാബ് പ്രവചിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നാണ് ഷിഹാബ് പറയുന്നത്. അങ്ങനെ കൂടി സംഭവിച്ചാല്‍ പുതിയ പോള്‍ നീരാളിയാണ് ഇദ്ദേഹം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

അദ്ദേഹത്തിന് ഫുട്ബോള്‍ പ്രേമികളോട് ഒരപേക്ഷയാണ് ഉള്ളത്, ‘ഫാന്‍സ്‌ എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടുന്ന വെറുപ്പിക്കലുകള്‍ എത്ര അസഹയനീയമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഫാനിസം എന്ന കുപ്പായം ഊരി വച്ചുതന്നെ കളികാണണമെന്നാണ്.’ അര്‍ജന്‍റീന ആരാധകനായിരുന്ന ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്സീബ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button