ലണ്ടന്‍: മെസിയുടെയും റൊണാള്‍ഡോയുടെയും രാജവാഴ്‌ചയ്‌ക്ക് ശേഷം ഫിഫയുടെ മികച്ച താരമായി ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടു. ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് തുണയായത്.
ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫിഫ ബസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്കാരം ലിവര്‍ പൂളിന്റെ ഇൗജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്‌ക്ക് ലഭിച്ചു. ഫ്രാന്‍സിന് ലാേകകപ്പ് നേടിക്കൊടുത്ത ദിദിയര്‍ ദെഷാംപ്‌സ് മികച്ച പരിശീലകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. ബെല്‍ജിയം ഗോളി തിബോ ക്വാര്‍ത്തോയ്‌ക്ക് മികച്ച ഗോളിക്കുള്ള പുരസ്‌കാരം ലഭിച്ചു.
ഫ്രാന്‍സിന്റെ റെയ്നോള്‍ഡ് പെഡ്രോസ് മികച്ച വനിതാ ടീം പരിശീലകന്‍. മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരത്തിന് കൈലിയന്‍ എംബാപ്പേ (ഫ്രാന്‍സ്)യും അര്‍ഹനായി.ഫിഫ ഡ്രീം ഇലവന്‍: ഡേവിഡ് ഡിഗിയ (ഗോളി), ഡാനി ആല്‍വ്സ്, റാഫേല്‍ പരാനേ, റാമോസ് മാഴ്സലോ, ലൂക്കാ മോഡ്രിച്ച്, എന്‍ഗോളേ കാന്‍ഡേ, ഏദന്‍ ഹസാര്‍ഡ്, കൈലിയന്‍ എംബാപ്പേ, മെസി, റൊണാള്‍ഡോ.
നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ടെന്നും . ഈ പുരസ്‌കാരം റയല്‍ മാഡ്രിഡ് ടീമംഗങ്ങള്‍ക്കും ക്രൊയേഷ്യന്‍ ടീമിനും പരിശീലകര്‍ക്കും സമർപ്പിക്കുന്നുവെന്നും മോഡ്രിച്ച് പറഞ്ഞു.
Post Your Comments