കുവൈറ്റ്: റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കുവൈറ്റിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേരെയാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉച്ച മുതല്‍ രാത്രി വരെ ആളുകള്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലേക്ക് എത്തുന്നുണ്ടായിരുന്നു.
READ ALSO: അനധികൃത താമസക്കാരെ പിടികൂടുന്നതിന് ശക്തമായ നടപടികളുമായി കുവൈറ്റ്
സാന്‍വിച്ചുകളും ഷവര്‍മ്മയും വില്‍ക്കുന്ന നഗരത്തിലെ തിരക്കേറിയ ഹോട്ടലാണ് ഹവല്ലി ഫലാഫല്‍. ഇവിടെ നിന്നും കണ്ടെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ വച്ചു. വിഷബാധ നിയന്ത്രണവിധേയമാണെന്നു ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
Post Your Comments