കൊച്ചി: അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രന്‍ സി.ഐ അനന്ത്ലാലിനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് വിവരം.
നവാഗതരെ സ്വാഗതം ചെയ്യാൻ പോസ്റ്റർ ഒട്ടിക്കുന്നതുമായുള്ള തർക്കത്തിൽ ആണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം റിപ്പോർട്ട്. എന്നാൽ സംഭവം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. കൂടാതെ ഇതിലെ തീവ്രവാദ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments