വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. ഇന്ന് സഹപാഠികൾക്കൊപ്പമിരുന്ന് പരീക്ഷയെഴുതേണ്ടിയിരുന്ന അഭിമന്യുവിനെയാണ് ആക്രമികൾ ഇല്ലാതാക്കിയത്. അഭിമന്യു പരീക്ഷയ്ക്കിരിക്കേണ്ടിയിരുന്ന സ്ഥലത്തെ ഒഴിച്ചിട്ടിരിക്കുന്ന ബെഞ്ചും എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന മറ്റ് വിദ്യാർത്ഥികളുടെയും ഫോട്ടോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ശൂന്യത എന്ന ക്യാപ്ഷനോടെയാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. സഹിക്കാന്‍ പറ്റുന്നില്ലെന്നും പൊറുക്കാനാകില്ലെന്നുമാണ് മറ്റു കമന്റുകള്‍. നിരവധി പേരാണ് ഇതിനോടകം ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.
Also Read:ഐഎസ്ആര്‍ഒ ചാരക്കേസ്;സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് കെ സുരേന്ദ്രന്‍
അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയതെന്നാണ് സി പി എം ആരോപിക്കുന്നത്. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് പടയണിവട്ടം സ്വദേശി അഭിമന്യു കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന.
https://www.facebook.com/pmathira.pm/posts/805279253735311
Post Your Comments