CricketLatest NewsSports

പരാജയത്തെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കേണ്ടതില്ലെന്ന് ജോസ് ബട്‍ലര്‍

ലണ്ടൻ: മാഞ്ചെസ്റ്റർ ട്വന്റി20 മത്സരത്തിൽ ഇന്ത്യന്‍ ടീമിനോടേറ്റ കനത്ത പരാജയത്തെക്കുറിച്ചോർത്ത് അധികം ദുഖിക്കേണ്ടതില്ലെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. ഒരുപാട് വിജയങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായെത്തിയ ഒരു തോല്‍വിയായി മാത്രം ഇതിനെക്കണ്ടാല്‍ മതിയെന്നുമാണ് മത്സരശേഷം ബട്‍ലറുടെ പ്രതികരണം. ഓസ്ട്രേലിയയ്ക്കെതിരെ എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്ത്യക്കെതിരെ കളിക്കാനെത്തിയ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തിനേറ്റ പ്രഹരമായിരുന്നു ഇന്ത്യക്കെതിരായ തോൽവി. അമിതാത്മാവിശ്വാസമായിരുന്നു ഇംഗ്ലണ്ടിന് വിനയായത്.

Read also:ആന്റിഗ്വ ടെസ്റ്റ് : കൂറ്റൻ ലീഡിലേക്ക് വിൻഡീസ്

ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കം കിട്ടിയിരുന്നെങ്കിലും കുല്‍ദീപ് യാദവിന്റെ  സ്പിൻ ബൗളിംഗിനു മുന്നില്‍ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഇംഗ്ലണ്ടിനായി 69 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ മാത്രമാണ് ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ബൗളിങിനോട് പൊരുതി നിന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button