ആന്റിഗ്വ: ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് കൂറ്റന്‍ ലീഡിലേക്ക് കുതിയ്ക്കുന്നു. ടെസ്റ്റിന്റെ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 201/2 എന്ന നിലയിലാണ്. വിന്‍ഡീസിനു വേണ്ടി 88 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഓപ്പണര്‍ ക്രെയിഗ് ബ്രാത്വൈറ്റിന്റെ ഇന്നിങ്സാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുന്നത്. ഡെവണ്‍ സ്മിത്ത്(58), കീറണ്‍ പൊള്ളാര്‍ഡ്(48) എന്നിവരാണ് പുറത്തായ കളിക്കാർ. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ദേവേന്ദ്ര ബിഷൂ ആണ് ബ്രാത്വൈറ്റിനൊപ്പം ക്രീസിലുള്ളത്.
Read also:പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ
43 റണ്‍സ് എന്ന നാണംകെട്ട സ്കോറിന് ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ ബംഗ്ലാദേശിനെതിരെ 158 റണ്‍സിന്റെ ലീഡാണ് വിൻഡീസ് സ്വന്തമാക്കിയിട്ടുള്ളത്. കെമാർ റോച്ചിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നിഷ്പ്രഭരാക്കിയത്. മിഗ്വല്‍ കമ്മിന്‍സ് 3 വിക്കറ്റ് നേടി റോച്ചിനു മികച്ച പിന്തുണ നല്കി. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടി.
Post Your Comments