ജയ്പുര്‍: ആള്‍ദൈവം തടങ്കലിലാക്കിയ പെൺകുട്ടികളെ മോചിപ്പിച്ചു. രാജസ്ഥാനിലെ ഹോട്ടലിലാണ് പ്രായപൂര്‍ത്തിയാകാത്ത 68 പെണ്‍കുട്ടികളെ പാർപ്പിച്ചിരുന്നത്. അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പോലീസും ശിശുക്ഷേമ സമിതിയും ചേർന്ന് നടത്തിയ പരിശോധയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
Read more:ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിനടക്കുന്ന പ്രവാസികൾക്ക് കുരുക്ക്
സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന്റെ കീഴിലുള്ളവരാണു കുട്ടികളെന്നു പോലീസ് സംശയിക്കുന്നു. നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Post Your Comments