Latest NewsIndia

ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിനടക്കുന്ന പ്രവാസികൾക്ക് കുരുക്ക്

ന്യൂഡൽഹി : വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികൾക്ക് കുരുക്ക്. പ്രവാസികളുടെ വിവാഹതട്ടിപ്പ് തടയാൻ കേന്ദ്രം മുമ്പ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം ലുക്കൗട്ട് നോട്ടീസുകൾ അയച്ചുതുടങ്ങിയത്. ഇതുസംബന്ധിച്ച പരാതികൾ പരിഗണിച്ച ഇന്റഗ്രേറ്റഡ് നോഡൽ ഏജൻസി(ഐഎൻഎ) ഇന്നലെ ഒരാൾക്ക് ലുക്കൗട്ട് നോട്ടീസ് നൽകി.

Read also:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി

പ്രവാസികളുടെ വിവാഹത്തട്ടിപ്പ് നിയന്ത്രിക്കാൻ വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കാനാണ് ഐഎൻഎയുടേതാണ് തീരുമാനം. ഏപ്രിലിനു മുൻപ് ആറു കേസുകളിൽ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. സുഷമ സ്വരാജും മേനക ഗാന്ധിയും അടക്കമുള്ള മന്ത്രിമാർ സംയുക്ത യോഗം ചേർന്നാണു നടപടി കർശനമാക്കാൻ തീരുമാനിച്ചത്.

വിവാഹതട്ടിപ്പു സംബന്ധിച്ച പരാതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു സമൻസ് അയച്ചിട്ടും പ്രതികരിക്കാത്ത പ്രവാസികൾക്ക് സാധാരണഗതിയിൽ ലുക്കൗട്ട് നോട്ടീസ് നൽകും. സ്ത്രീ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എംബസിയെ ബന്ധപ്പെടുകയായിരുന്നു നേരത്തേ പതിവ്. തെറ്റായ വിലാസം നൽകുന്നതു വഴിയോ സ്ഥലം മാറുന്നതു വഴിയോ ഇവരെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് പുതിയ നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button