ഐസിസിയുടെ പുതിയ തീരുമാനത്തിനെതിരെ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ രംഗത്ത്. സ്റ്റമ്പില്‍ ഘടിപ്പിച്ചിട്ടുള്ള മൈക്കുകളില്‍ നിന്നുള്ള ശബ്ദം പ്രക്ഷേപണം ചെയ്യാനുള്ള ഐസിസിയുടെ നീക്കത്തിനെതിരെയാണ് നഥാന്‍ ലിയോണ്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പന്തില്‍ കൃത്രിമം കാണിക്കുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്നും, സ്റ്റമ്പ് മൈക്ക് ഒപ്പിയെടുക്കുന്ന ശബ്ദങ്ങള്‍ ഇനി മുതല്‍ പ്രക്ഷേപണം ചെയ്യുമെന്നും തീരുമാനിച്ചത്.
പന്തില്‍ കൃത്രിമം കാണിക്കുന്ന താരങ്ങള്‍ക്കെതിരെ ഐസിസി പ്രഖ്യാപിച്ച ശിക്ഷാനടപടികളോട് പൂര്‍ണമായും യോജിക്കുന്നുവെന്നും എന്നാല്‍ സ്റ്റമ്പ് മൈക്കില്‍ നിന്നുള്ള ശബ്ദങ്ങള്‍ പ്രക്ഷേപണം ചെയ്യാനുള്ള നീക്കത്തോട് തനിക്ക് ഒട്ടും താല്പര്യമില്ലെന്നും ലിയോൺ പറഞ്ഞു. ഫീല്‍ഡിനുള്ളില്‍ നടക്കുന്നതും പറയുന്നതും അവിടെത്തന്നെ അവസാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read : ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ നേടി പാക്കിസ്ഥാൻ
Post Your Comments