KeralaLatest News

മോദി സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെ കുറിച്ച് ഒ.രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: കാര്‍ഷിക വിളകളുടെ താങ്ങുവില വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ സമ്മാനമാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം ഒന്നൊന്നായി പാലിക്കപ്പെടുകയാണ്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആദ്യ ചുവടുവെയ്പ്പാണിത്.

Read Also : അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കുന്നു: അന്വേഷണം കൈവെട്ട് കേസ് പ്രതികളിലേക്ക്

ചരിത്രത്തില്‍ ആദ്യമായാണ് നെല്ലിന് 200 രൂപ താങ്ങുവില കൂട്ടിയത്. ഇതോടെ ഒരു ക്വിന്റല്‍ നെല്ലിന്റെ വില 1550 ല്‍ നിന്ന് 1750 രൂപയായി. തുവര, ചെറുപയര്‍, ഉഴുന്ന്, നിലക്കടല, എള്ള്, പരുത്തി, സൂര്യകാന്തി, ചോളം, ജീരകം, സോയാ തുടങ്ങിയ വിളകളകള്‍ക്ക് 250 രൂപ മുതല്‍ 1827 രൂപ വരെയാണ് അടിസ്ഥാന വിലയില്‍ കേന്ദ്രം വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ചെലവിന്റെ 150 ശതമാനമെങ്കിലും വിളകള്‍ക്ക് അടിസ്ഥാന വില ഉറപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. മോദി സര്‍ക്കാര്‍ വന്‍കിടക്കാരെയാണ് സഹായിക്കുന്നതെന്ന ആക്ഷേപത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോത്തെ തീരുമാനം. കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തി തീരുമാനമെടുത്ത മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button