Latest NewsKerala

കുമ്പസാര പീഡനം; വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികര്‍ ഒളിവിലാണ്. മറ്റ് രണ്ട് പേരുടെ അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമാകും നടക്കുക.

Also Read : കുമ്പസാര പീഡനം; പുതിയ വെളിപ്പെടുത്തലുമായി യുവതി

ഓര്‍ത്തഡോക്സ് വൈദികര്‍ ബലാത്സംഗം ചെയ്തെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. രഹസ്യമൊഴിയിലും ബലാത്സംഗം സ്ഥിരീകരിച്ചു. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലാണ് സ്ഥിരീകരണം. പൊലീസിന് കൊടുത്ത മൊഴി തന്നെ യുവതി ആവര്‍ത്തിച്ചത്. കുമ്പസാര രഹസ്യം ചോര്‍ത്തിയത് 10 വര്‍ഷം മുമ്പാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ യുവതി ഓര്‍ത്തോഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനല്‍കിയിരുന്നു.

അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button