
കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. കുമ്പസാര രഹസ്യം ചോര്‍ത്തിയത് 10 വര്‍ഷം മുമ്പാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ യുവതി ഓര്‍ത്തോഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനല്‍കി.
Also Read : മറ്റ് വൈദികര്‍ക്ക് യുവതിയെ എത്തിച്ചു കൊടുത്തു: കുമ്പസാര പീഡനത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസ്
മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് വൈദികന്‍ ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു കുമ്ബസാരം കേട്ടത്. പിന്നീട് ഇയാള്‍ വഴി ഇത് മറ്റ് വൈദികര്‍ അറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു.
ഫാ ഏബ്രഹാം വര്‍ഗീസ് (സോണി), ഫാ ജെയ്‌സ് കെ ജോര്‍ജ്, ഫാ ജോണ്‍സണ്‍ വി മാത്യു, ഫാ ജിജോ ജെ ഏബ്രഹാം, ഫാ ജോബ് മാത്യു എന്നിവരെയാണ് പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പുരോഹിതന്മാരെ ളോഹ ഊരി വാങ്ങി സഭയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം ഇവരെ ഇതരസംസ്ഥാനത്തെ ഏതെങ്കിലും പള്ളികളിലേക്ക് സ്ഥലം മാറ്റുക മാത്രമേ ചെയ്യുകയുള്ളൂ.
Post Your Comments