
ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചിത്സയിൽ കഴിയുന്ന എട്ടുവയസുകാരിയെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ. ഇത് കുട്ടിയെ അസ്വസ്ഥയാക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ നില അറിയുന്നതിനും മറ്റുമായി രാഷ്ട്രീയ നേതാക്കളുടെ വൻ തിരക്കാണ് ആശുപത്രിയിൽ ഉണ്ടാകുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്. ചിലർ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതായും അധികൃതർ കുറ്റപ്പെടുത്തി.
ALSO READ: എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് അന്വേഷണത്തിന് പുതിയ സംഘം
ദിവസങ്ങൾക്ക് മുൻപാണ് സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന എട്ടുവയസുകാരിയെ അക്രമികൾ തട്ടിക്കൊണ്ടു പോകുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. ഡൽഹി കൂട്ട ബലാത്സംഗത്തിന് സമാനായ മറ്റൊരു സംഭവമാണ് ഇതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള അക്രമത്തിനെതിരെ മധ്യപ്രദേശിൽ നിരവധി പ്രതിഷേധങ്ങൾ നടക്കുകയാണ്. പെൺകുട്ടിയെ പ്രതികൾ അതി ക്രൂരമായ പീഡനത്തിന് ഇടയാക്കിയിരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്തതായാണ് പുറത്തു വരുന്ന വിവരം.
Post Your Comments