India

എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് അന്വേഷണത്തിന് പുതിയ സംഘം

മന്ദ്​സൗര്‍: മധ്യപ്രദേശിൽ സ്​കൂളില്‍ നിന്ന്​ തട്ടിക്കൊണ്ടുപോയി എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്​ത കേസ് അന്വേഷിക്കാൻ ​ പ്രത്യേക അന്വേഷണ സംഘത്തെ മധ്യപ്രദേശ് സർക്കാർ ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്​ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ്​ പ്രദേശവാസികളായ രണ്ടു പേരെ അറസ്​റ്റു ചെയ്​തിരുന്നു.

Read also:തായ്‌ലാന്‍ഡിൽ 12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയിട്ട് ഇന്നേയ്ക്ക് എട്ട് ദിവസം

ബയ്യു എന്ന ഇര്‍ഫാന്‍(20), ആസിഫ്​(24) എന്നിവരാണ്​ പിടിയിലായത്​. ഇവരെ റിമാന്‍ഡ്​ ചെയ്​തിരിക്കുകയാണ്​. പ്രതിയായ ആസിഫിന്റെ മാതാവ് മകൻ നിരപരാധിയാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിൽ മകൻ കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ എന്ത് ശിക്ഷ വേണമെങ്കിലും നൽകാമെന്നും മാതാവ് അറിയിച്ചു.

സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെണ്‍കുട്ടിക്ക്​ നീതി തേടി ആയിരങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്​തിരുന്നു. ​പെണ്‍കുട്ടിയുടെ ചികിത്സാ ചിലവുകളും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്​ മധ്യപ്രദേശ്​ വനിത-ശിശു വികസന വകുപ്പു മന്ത്രി അര്‍ച്ചന ചിറ്റ്​നിസ്​ വാഗ്​ദാനം ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button