വട്ടവട: ജീവിതത്തിന്റെ ദുരിതങ്ങൾ കഴുത്തറ്റം നിൽക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അനിയന്റെ നല്ല ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. തനിക്ക് ജീവിതത്തിൽ നേടിയെടുക്കാൻ പറ്റാതെപോയതെല്ലാം അനിയൻ അഭിമന്യുവിലൂടെ നേടിയെടുക്കണമെന്ന് കൗസല്യ ആഗ്രഹിച്ചു. പ്ലസ്ടുവിന് നല്ല വിജയം കരസ്ഥമാക്കിയ അഭിമന്യൂവിന്റെ ഉന്നത പഠനത്തിനായുള്ള ആഗ്രഹം സാധിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം തന്റെ വരുമാനത്തില്‍നിന്നും ഒരു പങ്ക് നീക്കിവച്ചു.
പത്താം ക്ലാസ് വരെ മാത്രമാണ് കൗസല്യക്ക് പഠിക്കാനായത്. വീട്ടിലെ കഷ്ടപ്പാടും ദുരിതങ്ങളും കണ്ടുവളര്‍ന്ന കൗസല്യ കുടുംബത്തിന് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനാണ് ജോലിതേടി പുറപ്പെട്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെ നാലുവര്‍ഷം മുൻപ് പെരുമ്പാവൂരില്‍ കിറ്റക്‌സ് കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ സ്വന്തം ചെലവിനുള്ളത് കഴിച്ച് ബാക്കി കൃത്യമായി രക്ഷിതാക്കളെ ഏല്‍പ്പിക്കും. തനിക്ക് നേടാന്‍ കഴിയാത്ത ഉന്നത വിദ്യാഭ്യാസം ഇളയ സഹോദരനായ അഭിമന്യുവിലൂടെ കുടുംബത്തിന് നേടാനാകുമെന്ന് കൗസല്യ ഉറപ്പായും വിശ്വസിച്ചിരുന്നു.
ALSO READ: അഭിമന്യുവിന്റെ കൊലപാതകം : പ്രതികരണവുമായി വി മുരളീധരൻ എംപി
എന്നാല്‍ ഇതെല്ലാം തല്ലിക്കെടുത്തിയത് കുടുംബത്തിന്റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി. സഹോദരന്റെ വേര്‍പാടോടെ കൗസല്യയുടെ പ്രതീക്ഷയും ഒരു കുടുംബത്തിന്റെ ആശ്രയവുമാണ് പൊലിഞ്ഞത്. ഒഴിവുള്ള ദിവസങ്ങളില്‍ എറണാകുളത്തുനിന്ന് എന്നെ കാണാന്‍ അഭിമന്യു വരുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സഹോദരങ്ങൾ തമ്മിൽ അവസാനമായി കണ്ടത്. എന്നാല്‍ ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല.
Post Your Comments