Kerala

പരിശോധന ശക്തം, തമിഴ്‌നാട്ടിലെ മത്സ്യവിപണി കൂപ്പ് കുത്തി

ചെന്നൈ: ചെക്‌പോസ്റ്റ് കടന്ന് കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശനമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ മത്സ്യവിപണി കൂപ്പ് കുത്തി. അതിര്‍ത്തിയില്‍ പരിശോധന ശക്തമായതോടെ സാധാരണ വരുന്നതിന്റെ പകുതി മീന്‍ മാത്രമെ ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നുള്ളൂ.

ചെന്നൈ കാശിമേട്ടില്‍ നിന്നും മുന്‍പ് 60 ടണ്ണിലേറെ മീന്‍ കേരളത്തിലേക്കെത്തിയിരുന്ന ഇപ്പോഴത് 30 ടണ്ണിനും താഴെ മാത്രമായി. ധാരാളം മീന്‍ ലഭിച്ചിട്ടും നഷ്ടമുണ്ടാകുന്നതിന്റെ വിഷമത്തിലാണ് ബോട്ടുടമകള്‍.കേരളത്തിലെ ട്രോളിംഗ് നിരോധനം മുന്നില്‍കണ്ടാണ് രേളത്തിലേക്ക് ഇത്തരത്തില്‍ വിഷാംശം അടങ്ങിയ മത്സ്യം ഇറക്കുമതി ചെയ്തത്.

Also Read : മത്സ്യങ്ങളിലെ ഫോര്‍മലിന്‍ സാന്നിധ്യം ; മാർക്കറ്റിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു

ബോട്ട് കടലിലേക്ക് ഇറക്കാന്‍ 6 ലക്ഷം രൂപ ചെലവാണ്. ഇപ്പോള്‍ കച്ചവടം ചെയ്ത് കിട്ടിയത് 3 ലക്ഷവും.3 ലക്ഷം രൂപ നഷ്ടം. ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഒന്നും മത്സ്യം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന കച്ചവടക്കാര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കമന്നൊണ് ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button