കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസ് അസിസ്റ്റന്‍റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. തുടർന്ന്, ജീവനക്കാരനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു.
Read Also : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടും
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം നടന്നത്. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയിക്കുകയായിരുന്നു.
ആത്മഹത്യാശ്രമത്തിന് കാരണം വ്യക്തമല്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ ഓഫീസിൽ ജീവനക്കാരൻ നടത്തിയ ആത്മഹത്യാശ്രമം മറ്റ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.
Post Your Comments