തിരുവനന്തപുരം: വയനാട്ടിലും പാലക്കാടും എക്‌സൈസ് ചെക്‌പോസ്റ്റുകളിൽ കള്ളപ്പണം പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും 40 ലക്ഷം രൂപ പിടികൂടി. ബസിലെ ലഗേജ് ബോക്‌സിൽ നിന്നാണ് രേഖകൾ ഇല്ലാത്ത നിലയിൽ പണം കണ്ടെത്തിയത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എ ജി തമ്പി, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ പി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ കെഎം, മാനുവൽ ജിംസൻ ടി പി എന്നിവർ പങ്കെടുത്തു.
വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ തമിഴ്‌നാട് യാത്രാ ബസിൽ നിന്നും 30 ലക്ഷം രൂപ കള്ളപ്പണം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി ശിവാജി ആണ് രേഖകൾ ഇല്ലാതെ പണം കൊണ്ടുവന്നതിന് അറസ്റ്റിലായത്. തുടർ നടപടികൾക്കായി പ്രതിയെ വാളയാർ പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് വി എസ് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രമേശ്കുമാർ പി, മേഘനാഥ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു വി കെ, ഷെയ്ഖ് ദാവൂദ്, അനിൽ കുമാർ, നിഖിൽ പി കെ എന്നിവരുമുണ്ടായിരുന്നു.
Read Also: യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ
Post Your Comments