ThiruvananthapuramLatest NewsKeralaNattuvarthaNews

ചെ​ക്‌​പോ​സ്റ്റി​ല്‍ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ല്‍ വ​ട്ട​പ്പാ​റ വി​ല്ലേ​ജി​ല്‍ ചി​റ്റാ​ഴ ദേ​ശ​ത്ത് പു​ന്ന​ക്കു​ന്ന് ജെ​ബി​ന്‍ നി​വാ​സി​ല്‍ ജ​സ്റ്റി​ന്‍ രാ​ജി​നെ​യാ​ണ്​ (21) അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​റ​ശ്ശാ​ല: അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ല്‍ വ​ട്ട​പ്പാ​റ വി​ല്ലേ​ജി​ല്‍ ചി​റ്റാ​ഴ ദേ​ശ​ത്ത് പു​ന്ന​ക്കു​ന്ന് ജെ​ബി​ന്‍ നി​വാ​സി​ല്‍ ജ​സ്റ്റി​ന്‍ രാ​ജി​നെ​യാ​ണ്​ (21) അ​റ​സ്റ്റ് ചെ​യ്ത​ത്. 10.15 ഗ്രാം ​എം.​ഡി.​എം.​എ​ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാണ് സംഭവം. ചെ​ക്‌​പോ​സ്റ്റി​ല്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​പി. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ​ ആണ് നാ​ഗ​ര്‍കോ​വി​ലി​ല്‍ നി​ന്ന് വ​ന്ന കാറിൽ​ നിന്ന് എം.​ഡി.​എം.​എ​യുമായി ഇയാളെ പിടികൂടിയത്.

Read Also : 20 പേരെ പരിക്കേല്‍പിച്ച് ‘ഭീകരാന്തരീക്ഷം’ സൃഷ്ടിച്ച് അക്രമിക്കുരങ്ങ്: പാരിതോഷികം പ്രഖ്യാപിച്ച്‌ അധികൃതര്‍, പിടിയില്‍

ഇ​യാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങി ടൂ​റി​സ്റ്റ് ബ​സി​ല്‍ നാ​ഗ​ര്‍കോ​വി​ലി​ല്‍ എ​ത്തു​ക​യും അ​വി​ടെ ​നി​ന്ന്​ ടാ​ക്‌​സി കാ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ക്‌​നോ​പാ​ര്‍ക് ഉ​ള്‍പ്പ​ടെ ഇ​ട​ങ്ങ​ളി​ല്‍ ല​ഹ​രി​വി​ത​ര​ണ​ത്തി​ന്റെ പ്ര​ധാ​ന ക​ണ്ണി​യാ​ണി​യാ​ളെന്നാണ് ലഭിക്കുന്ന വിവരം.

ഇ​യാ​ള്‍ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​പി. പ്ര​വീ​ണ്‍, എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മോ​നി രാ​ജേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ന​ജി​മു​ദീ​ന്‍, മു​ഹ​മ്മ​ദ് മി​ലാ​ദ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button