തിരുവനന്തപുരം: മത്സ്യങ്ങളിലെ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്താൻ മാര്‍ക്കറ്റുകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചു. എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍നിന്ന് (സിഫ്റ്റ്) പരിശോധന കിറ്റ് ലഭിച്ചാലുടന്‍ മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന നടത്തുമെന്നാണ് സൂചന. പരിശോധന കിറ്റായ ‘പേപ്പര്‍ സ്ട്രിപ്’ തീര്‍ന്നതാണ് ഇപ്പോഴുള്ള തിരിച്ചടി. തിങ്കളാഴ്ചയോടെ ഭക്ഷ്യസുരക്ഷ വിഭാഗം ആവശ്യപ്പെട്ട അത്ര കിറ്റ് ലഭ്യമാക്കാമെന്നാണ് നിർമ്മാതാക്കളായ സിഫ്റ്റ് ഉറപ്പ് നൽകിയിരിക്കുന്നത്.
Read Also: മീനിലെ ഫോര്‍മലിന്‍ വളരെ എളുപ്പത്തിൽ കണ്ടെത്താനുള്ള സംവിധാനം ഉടൻ വിപണിയിലേക്ക്
അതേസമയം പേപ്പര്‍ സ്ട്രിപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ കമ്പനിയുമായാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments