Gulf

ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്‍ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്‌പോര്‍ട്ട് പോര

കുവൈറ്റ്: ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്‍ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്‌പോര്‍ട്ട് പോര. കുവൈറ്റ് പൗരന്മാര്‍ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്‌പോര്‍ട്ടിന് പകരം ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വേണ്ടി വരും. നിലവിലെ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത ശനിയാഴ്ച അവസാനിച്ചു. ഇതുവരെ അഞ്ച് ലക്ഷത്തിലധികം സ്വദേശികള്‍ തങ്ങളുടെ പഴയ പാസ്‌പോര്‍ട്ടുകള്‍ മാറ്റി പരിഷ്‌കരിച്ച ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ കൈപറ്റിയതായാണ് വിവരം.

ALSO READ: റോഡപകടങ്ങളിൽ പുതിയ നടപടിക്രമങ്ങളുമായി കുവൈറ്റ്

വിദേശങ്ങളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയത്. ഇനിയും ഇ – പാസ്‌പോര്‍ട്ട് കരസ്ഥമാക്കാത്തവര്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച്‌ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ യാത്രയിലുള്ളവര്‍ക്ക് പഴയ പാസ്‌പോര്‍ട്ടില്‍ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ല. കാലാവധി അവസാനിക്കാത്ത പഴയ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button