വടകര: കോട്ടയം-എറണാകുളം റൂട്ടില്‍ വടകര ഇറക്കത്തില്‍ ഒരു കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കിടക്കുന്നത് കാണാം. മൂന്ന് മാസമായി ലോറി ഒരു വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ എപ്പോള്‍ വേണമെങ്കിലും പതിക്കാം എന്ന നിലയിലാണ് കിടക്കുന്നത്. ഈ വീട്ടില്‍ ഭീതിയോടെ വടകര കൊല്ലാട്ട് വേണുവും സഹോദരങ്ങളും കഴിയുന്നത്. സംഭവം സോഷ്യല്‍ മീഡിയകളിലൂടെ വന്‍ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യാത്രാവേളയില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയം ഗിന്നസ് പക്രു തന്റെ ഫേസ്ബുക്ക് വഴിയും പങ്കുവെച്ചു.
മാര്‍ച്ച് 29ന് പുലര്‍ച്ചെയാണ് വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിന് സമീപം അപകടമുണ്ടായത്. കണ്ടെയ്‌നര്‍ റോഡരികില്‍ നിര്‍ത്തിയ ശേഷം സമീപമുള്ള വീട്ടില്‍ ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയി. ഈ സമയം ലോറിതനിയെ ഉരുണ്ട് മറിയുകയായിരുന്നു. റോഡ് അരികിലെ തിട്ടയില്‍ ലോറി തങ്ങി നില്‍ക്കുകയായിരുന്നു.
വീടിന്റെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. ഇന്ന് വരെ ലോറി മാറ്റുവാനോ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുവാനോ ആരും മുന്നോട്ട് വന്നിട്ടില്ല.
അര്‍ഹമായ നഷ്ട പരിഹാരത്തിനും നടപടികള്‍ക്കും ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവുണ്ടായിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ലെന്നാണ് ആക്ഷേപം. പ്രശ്‌നം ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് മുന്നില്‍ പലതവണ കയറിയിറങ്ങിയെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി.
മാനസികാരോഗ്യ പ്രശ്‌നമുള്ള രണ്ടു സഹോദരങ്ങളും വിധവയായ സഹോദരിയും അവരുടെ രണ്ടു മക്കളും അവിവാഹിതനായ വേണുവിനൊപ്പം ഈ വീട്ടിലാണു കഴിയുന്നത്. സമരപ്പന്തല്‍ കെട്ടി പ്രതിഷേധമറിയിക്കുകാണ് ഈ കുടുംബം.
Post Your Comments