Latest NewsKeralaNews

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്, നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും ; ഒമ്പതുവയസുകാരന് ഗിന്നസ് പക്രുവിന്റെ മനസില്‍ തട്ടിയ കുറിപ്പ്

തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുക്കാരുടെ പരിഹാസത്തിന് ഇരയായ ഒമ്പതുവയസുകാരന് പിന്തുണയുമായി ഗിന്നസ് പക്രു. ഉയരക്കുറവിന്റെ പേരില്‍ താനും ഒരിക്കല്‍ കളിയാക്കലുകള്‍ക്ക് വിദേയനായിട്ടുണ്ടെന്നും അന്ന് താനും ഇതുപോലെ കരഞ്ഞിരുന്നെന്നും ഗിന്നസ് പക്രു ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് കരുത്തായതെന്നും അദ്ദേഹം പറയുന്നു.

പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയായ കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. പരിഹാസം കേട്ട് മടുത്ത തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയില്‍ അമ്മയോട് ക്വാഡന്‍ ചോദിക്കുന്നത്. ക്വാഡന്റെ അമ്മ യാറക ബെയില്‍സ് തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് പക്രു തന്റെ അനുഭവം പറഞ്ഞത്.

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

https://www.facebook.com/GuinnessPakruOnline/videos/896444070793226/

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് …..
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …
നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ………
ഈ വരികള്‍ ഓര്‍മ്മ വച്ചോളു .

‘ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘
– ഇളയ രാജ –
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button