Entertainment

‘ബൂസ്റ്റ്‌ കുടിക്കൂ വളരട്ടെ, അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു’; ഇനി വളര്‍ച്ചയില്ലെന്ന സന്ദര്‍ഭം മനസിലായതിനെക്കുറിച്ച് ഗിന്നസ് പക്രു

ബാഹ്യമായ ഉയരക്കുറവിനോട് സലാം പറഞ്ഞ അജയകുമാര്‍ എന്ന ഗിന്നസ് പക്രു ചരിത്രത്തിലേക്കാണ് പിന്നീടു നടന്നു കയറിയത്

നാലാം ക്ലാസിന്റെ അവസാന കാലഘട്ടത്തിലാണ് തനിക്ക് ഇനി ഉയരം വെക്കാന്‍ പോകുന്നില്ലെന്ന സത്യം മനസിലാക്കിയതെന്നു ഗിന്നസ് പക്രു, അങ്ങനെ തോന്നാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഗിന്നസ് പക്രു ഓര്‍ക്കുന്നു.

‘ഒരു ചേട്ടന്‍, വളരെ സാധണക്കാരനാണ്, അദ്ദേഹം ജോലി കഴിഞ്ഞു വന്നപ്പോള്‍ ഭാര്യ ബൂസ്റ്റ് കലക്കി കൊണ്ട് കൊടുക്കുന്നു, ഞാനും അവിടെയുണ്ട്, എന്നോടുള്ള ഇഷ്ടം കൊണ്ട് പുള്ളി പറഞ്ഞു ഇത് ‘നീ കുടിക്ക് നീ വളരട്ടെ എന്ന്’. സ്നേഹത്തോടെ നീ കുടിക്കു എന്ന് പറയുന്നതില്‍ പ്രശ്നമില്ല, പക്ഷെ വളരട്ടെ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്ക് എന്നെ ചിന്തിപ്പിച്ചു. അവിടം മുതല്‍ക്കാണ് എന്റെ ഉയരം ഇത്രയുമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നത്’.മുന്‍പൊരിക്കല്‍ ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് ഗിന്നസ് പക്രു പൊക്കകുറവ് ആദ്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തെക്കുറിച്ച് വിവരിച്ചത്.

ബാഹ്യമായ ഉയരക്കുറവിനോട് സലാം പറഞ്ഞ അജയകുമാര്‍ എന്ന ഗിന്നസ് പക്രു ചരിത്രത്തിലേക്കാണ് പിന്നീടു നടന്നു കയറിയത്. ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന നിലയില്ല ഗിന്നസ് പക്രു ഗിന്നസ് ബുക്കില്‍ ഇടം നേടിയത്, പൊക്കമുള്ള നായകന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ തനിക്കും ചെയ്യാന്‍ കഴിയുമെന്ന് കാണിച്ച് തന്നാണ് അദ്ദേഹം ചരിത്രത്തില്‍ ഇടം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button