
പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദത്തിനിടയിൽ സോഷ്യല്‍ മീഡിയയില്‍ നടൻ ഗിന്നസ് പക്രു പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
read also: ചേലക്കരയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ഡ്രൈ ഡേ
നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്ക്കുന്ന ഗിന്നസ് പക്രുവിന്റെ പോസ്റ്റ് ചർച്ചയാകുന്നു. ഇതിന് താഴെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് കമന്റ് ചെയ്തത്.
ധാരാളം പേർ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്നവർ കമന്റു ചെയ്തിട്ടുണ്ട്.
Post Your Comments