തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിന് മധുരം എന്ന പേരില്‍ കൊറിയര്‍ എത്തി. തുറന്നപ്പോഴാണ് ഞെട്ടിയത്. വിസര്‍ജ്യമടങ്ങിയതായിരുന്നു ആ മധുരപ്പൊതി. ആംഡ് ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പാഴ്‌സല്‍ ലഭിച്ചത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ‘മധുരം’ എന്ന് രേഖപ്പെടുത്തിയായിരുന്നു പാഴ്‌സല്‍ എത്തിയത്.
read also: പോലീസുകാരനെ മർദ്ദിച്ച സംഭവം; എഡിജിപിയുടെ മകളെ രക്ഷിക്കാൻ പുതിയ തന്ത്രം
എഡിജിപി സുകേഷ് കുമാര്‍ എന്ന് തെറ്റിച്ചായിരുന്നു പേരെഴുതിയിരുന്നത്. കോഴിക്കോട് അജ്ഞാത വിലാസത്തില്‍ നിന്നുമാണ് പാഴ്‌സല്‍ എത്തിയത്. കൊറിയര്‍ വിവരം ഡ്യൂട്ടി ഓഫീസര്‍ എഡിജിപിയെ അറിയിച്ചു. പൊട്ടിച്ച് നോക്കിയശേഷം എത്തിക്കാനായിരുന്നു നിര്‍ദേശം. പാഴ്‌സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു.
തുറന്നുനോക്കിയപ്പോഴാണ് സംഭവം വ്യക്തമായത്. ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പോലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്സല്‍ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചുവെന്നാണ് വിവരം.
Post Your Comments