Latest NewsKerala

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെണ്‍കുട്ടി മൊബൈലുമായി എത്തിയിരുന്നെന്നും ഓട്ടോഡ്രൈവര്‍ മൊഴിനല്‍കി. ഗവാസ്‌കറും സമാനമായ മോഴി നല്‍കിയിരുന്നു.

Also Read : ഗവാസ്‌കര്‍ കേസ്; ദൃക്‌സാക്ഷിയെ കാണാനില്ല

സംഭവം നടന്ന്‌ ഒരുമാസം കഴിഞ്ഞിട്ടും സ്‌നിഗ്‌ധയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്‌ തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്‌. അസോസിയേഷന്റെ സമ്മര്‍ദമാണ്‌. ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ്‌ ആസ്‌ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച്‌ സുദേഷ്‌കുമാറിനു പിന്നില്‍ അണിനിരന്നു.

കേസിൽ ഹൈക്കോടതി നിലപാട്‌ ഗവാസ്‌കര്‍ക്ക്‌ അനുകൂലമാണ്‌. സ്‌നിഗ്‌ധയുടെ എതിര്‍പരാതിയില്‍ ഗവാസ്‌കറുടെ അറസ്‌റ്റ്‌ തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകള്‍ക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button